|    Feb 20 Mon, 2017 3:00 pm
FLASH NEWS

എടിഎമ്മിലും ബാങ്കിലും കൂലിക്ക് ക്യൂ നില്‍ക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍

Published : 17th November 2016 | Posted By: SMR

സി കെ ശശി ചാത്തയില്‍

ആനക്കര: എ ടി എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും  മുന്നില്‍ കൂലിക്ക് ക്യൂ നില്‍ക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍. രാവിലെ മറ്റ് ജോലികള്‍ ഒന്നും ലഭിക്കാത്ത തൊഴിലാളികളെയാണ് ക്യൂനിര്‍ത്താനായി ജില്ലയില്‍ പലഭാഗങ്ങളിലും ഉപയോഗിക്കുന്നത്.  ഇത്തരത്തില്‍ ക്യൂ നില്‍ക്കുന്നതിന് 400 രൂപയാണ് കൂലിയായി നല്‍കുന്നത്. ഇന്നലെ എടിഎമ്മുകളില്‍ നൂറിന്റെ നോട്ടുകള്‍ എത്തുമെന്നറിഞ്ഞതോടെ ക്യൂവിന്റെ വലിപ്പം ഇരട്ടിയായിരുന്നു. ഒരാള്‍ നാല് മുതല്‍ അഞ്ച്് എടിഎം കാര്‍ഡുകള്‍ വരെ ഉപയോഗിച്ച് 2500 രൂപവരെ പിന്‍വലിച്ചതോടെ വരി നിന്ന പലര്‍ക്കും പണം ലഭിച്ചില്ല.ആനക്കര കനറാ ബാങ്ക് എടിഎമ്മില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ അരമണിക്കൂറിനുള്ളില്‍ തീര്‍ന്നു. 1000,500 രൂപയുടെ നിരോധനത്തിന് ശേഷം ആനക്കരയിലെ എടിഎം ബുധനാഴ്ച്ചയാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഒരു ലക്ഷത്തിന്റെ 100 രൂപ നോട്ടാണ് എടിഎമ്മില്‍ നിക്ഷേപിച്ചിരുന്നത്. നേരത്തെ കുമ്പിടി, എടപ്പാള്‍,കുമരനല്ലൂര്‍ ഉള്‍പ്പെടെയുളള എടിഎമ്മുകളിലെ പണം നേരത്തെ തീര്‍ന്നിരുന്നു. ഇന്നലെ രാവിലെ 6 ന് മുമ്പ് തന്നെ ആനക്കര കനറാ ബാങ്കിന് മുമ്പില്‍ ക്യൂ തുടങ്ങിയിരുന്നു. ആനക്കരയ്ക്കു പുറമെ കുമ്പിടിയിലുളള എസ്ബിടിയിലും ബാങ്ക് തുറക്കാനെത്തുമ്പോഴേയ്ക്കും ക്യൂ എത്രയോ മീറ്ററുകള്‍ പിന്നിട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക