|    Dec 18 Tue, 2018 4:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എടിഎം സേവന നിരക്ക് വര്‍ധിപ്പിച്ചേക്കും

Published : 2nd January 2018 | Posted By: kasim kzm

മുംബൈ: എടിഎം സേവന നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കവുമായി രാജ്യത്തെ ബാങ്കുകള്‍. സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബാങ്കുകള്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടതായാണു സൂചന. പരിപാലന ചെലവും ഇന്റര്‍ ബാങ്കിങ് ഇടപാടുകളുടെ ചെലവും വര്‍ധിച്ചതായും അതിനാല്‍ എടിഎം സേവന നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്നുമാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു ബാങ്കുകളുടെ കാര്‍ഡുകള്‍ എടിഎമ്മുകളില്‍ ഉപയോഗിക്കുന്നതിന് ഈടാക്കുന്ന ഇന്റര്‍ ബാങ്ക് എടിഎം നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നതായും ഒരു ബിസിനസ് മാധ്യമം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) നിരക്കു വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി റിസര്‍വ് ബാങ്കിനെ സമീപിച്ചത്. ഇതിന്റെ ഭാഗമായി പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകളുമായി എന്‍പിസിഐ പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു. നോട്ട് നിരോധനശേഷം എടിഎം പരിപാലന ചെലവ് കൂടിയതായും എടിഎം ഇടപാടുകള്‍ കുറഞ്ഞതായും എന്‍പിസിഐ ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനശേഷം പുതിയ വലുപ്പത്തിലുള്ള നോട്ടുകള്‍ നിറയ്ക്കുന്നതിനു വേണ്ടി എടിഎം ട്രേകളുടെ വലുപ്പം പരിഷ്‌കരിക്കുന്നതിന് ഭീമമായ തുക ചെലവാക്കേണ്ടിവന്നതായി ബാങ്കുകള്‍ പറയുന്നു. എടിഎമ്മുകളുടെ സുരക്ഷാസംവിധാനം ഒരുക്കിയതും വന്‍ സാമ്പത്തിക ബാധ്യതയ്ക്കു കാരണമായി. പുതിയ വലുപ്പത്തിലുള്ള നോട്ടുകള്‍ നിറയ്ക്കുന്നതിനായി ഓരോ എടിഎമ്മിനും മൂവായിരം രൂപയിലേറെ ചെലവായതായും ബാങ്കുകള്‍ പറയുന്നു.സ്വകാര്യ ബാങ്കുകളില്‍നിന്നാണ് നിരക്കുവര്‍ധനയ്ക്കായി ആദ്യം ആവശ്യമുയര്‍ന്നത്. എന്നാല്‍, ഒരു വന്‍കിട പൊതുമേഖലാ ബാങ്ക് ഈ ആവശ്യത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതായാണു സൂചന. നിരക്കു വര്‍ധന കനത്ത ബാധ്യത വരുത്തുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss