|    May 24 Wed, 2017 8:06 am
FLASH NEWS

എടിഎം സുരക്ഷ: പോലിസ്- റിസര്‍വ് ബാങ്ക് സംയുക്ത നടപടിക്കു രൂപംനല്‍കി

Published : 19th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ എടിഎമ്മുകളിലും കൂടുതല്‍ നിരീക്ഷണമേര്‍പ്പെടുത്താന്‍ സംസ്ഥാന പോലിസ് മേധാവി റിസര്‍വ് ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഇന്നലെ റിസര്‍വ് ബാങ്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന യോഗം ഇതുള്‍പ്പെടെ, സംസ്ഥാനത്തെ എടിഎമ്മുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ നടപടികള്‍ക്കു രൂപംനല്‍കി. ഇതനുസരിച്ച,് കാര്‍ഡുകളുടെ എന്‍ക്രിപ്ഷനും സുരക്ഷയും വര്‍ധിപ്പിക്കുന്നതിനു നടപടിയുണ്ടാവും. എടിഎം കൗണ്ടറുകളില്‍ കൂടുതല്‍ വെളിച്ചം ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
കൗണ്ടറുകളുടെ പിറകുവശവും നിരീക്ഷണത്തിനു വിധേയമാക്കും. പോലിസ് ഓഫിസര്‍മാര്‍ക്ക് എടിഎം തട്ടിപ്പുകളും മറ്റ് ബാങ്ക് തട്ടിപ്പുകളും കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനവും നല്‍കും. പോലിസും ബാങ്ക് അധികൃതരും ചേര്‍ന്നുള്ള പരിശോധന നടത്താനും ധാരണയായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day