|    Apr 24 Mon, 2017 10:29 pm
FLASH NEWS

എടിഎം വഴി പിന്‍വലിക്കാവുന്ന തുക 4000 രൂപയാക്കില്ല

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: എടിഎം വഴി പ്രതിദിനം ഒരു കാര്‍ഡിന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 4000 രൂപയാക്കി വര്‍ധിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ശനിയാഴ്ച മുതല്‍ എടിഎം വഴി 4000 രൂപ വരെ പിന്‍വലിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വീകരിക്കാന്‍ തക്കവിധം മിക്ക എടിഎമ്മുകളും പുനക്രമീകരിക്കാത്തതിനാലാണ് തുക വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇപ്പോള്‍ പ്രതിദിനം 2500 രൂപ വരെ എടിഎം വഴി സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കാം. എന്നാല്‍ പുതിയ 500, 2000 നോട്ടുകള്‍ കൈകാര്യം ചെയ്യാവുന്ന എടിഎമ്മുകളില്‍ മാത്രമേ ഇതു സാധിക്കൂ. അല്ലാത്ത എടിഎമ്മുകള്‍ വഴി 2000 രൂപ വരെ പിന്‍വലിക്കാം.
കറന്റ് അക്കൗണ്ടുകളില്‍നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക അരലക്ഷം രൂപയായും നിയന്ത്രിച്ചിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day