|    Feb 21 Wed, 2018 6:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എടിഎം വഴി പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തി

Published : 31st January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്നു ഒറ്റ ത്തവണ പണം പിന്‍വലിക്കുന്നതിനുള്ള പരിധി 24000 രൂപയായി ഉയര്‍ത്തി അതേസമയം, പ്രതിവാരം പിന്‍വലിക്കാവുന്ന ഉയര്‍ന്ന പരിധി 24,000  രൂപയായി തുടരും.  10,000 രൂപയായിരുന്നു ഒരു ദിവസം ബാങ്ക് അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കാവുന്ന തുകയുടെ ഉയര്‍ന്ന പരിധി. കറന്റ് അക്കൗണ്ട്, കാഷ് ക്രെഡിറ്റ് അക്കൗണ്ട്, ഓവര്‍ഡ്രാഫ്റ്റ് എന്നിവയില്‍ നിന്നു പണം പിന്‍വലിക്കുന്നതിനുള്ള പരിധിയും റിസര്‍വ് ബാങ്ക് നീക്കിയിട്ടുണ്ട്. എന്നാല്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ തല്‍സ്ഥിതി തുടരും. 500, 1000 രൂപ നോട്ട് നിരോധനത്തെ തുടര്‍ന്നാണ് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണം കൊണ്ടുവന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss