|    Jan 17 Tue, 2017 10:19 am
FLASH NEWS

എടിഎം മോഷണശ്രമം: പോലിസ് ക്രൈം സ്‌ക്വാഡിന്റെ സഹായം തേടി

Published : 10th August 2016 | Posted By: SMR

വടശേരിക്കര: എസ്ബിടി ശാഖയുടെ എടിഎം കൗണ്ടറില്‍ നടന്ന കവര്‍ച്ചാശ്രമത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംസ്ഥാനത്തെ പ്രമാദമായ കേസുകള്‍ പോലിസിന്റെ തന്നെ ക്രൈം സ്‌ക്വാഡിന്റെ സഹായം തേടിയിട്ടുണ്ടെന്ന് തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള അറിയിച്ചു. സിസിടിവി കാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ക്രൈം സ്‌ക്വാഡിന് കൈമാറിയിട്ടുണ്ട്.
ഇതിനുപുറമെ ജില്ലയുടെ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. മോഷ്ടാവിന്റെ മുഖം വ്യക്തമല്ലാത്തതും സമാനരീതിയില്‍ ജില്ലയില്‍ മോഷണം നടക്കാത്തതുമാണ് പോലിസിനെ വലയ്ക്കുന്നത്. എടിഎം കൗണ്ടറിനുള്ളില്‍ സിസിടിവി കാമറ ഇല്ലാതിരുന്നതും തിരിച്ചടിയായി. കൗണ്ടറിന് പുറത്തുള്ള കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലിസിന്റെ കൈവശമുള്ളത്. ഇതില്‍ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. ഹൈല്‍മറ്റും കണ്ണടയും ധരിച്ച ആറടിയോളം ഉയരമുള്ള മെലിഞ്ഞ ആളിന്റെ രൂപമാണ് ദൃശ്യത്തിലുള്ളത്. സമീപ ജില്ലകളിലെ പോലിസ് സ്‌റ്റേഷനിലേക്കും ഈ ദൃശ്യങ്ങള്‍ കൈമാറിയിട്ടുണ്ട്.
വടശേരിക്കര ടൗണിലെ മണിയാറ്റ് പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12നും രണ്ടിനും ഇടയിലാണ് മോഷണശ്രമം നടന്നത്. ഒന്നേമുക്കാന്‍ മണിക്കൂറോളം പരിശ്രമിച്ചിട്ടും കൗണ്ടര്‍ തകര്‍ക്കാന്‍ കഴിയാതെ വന്നതോടെ മോഷ്ടാവ് പിന്തിരിയുകയായിരുന്നു. കൗണ്ടറില്‍ നിന്നും പണം പുറത്തേക്കുവരുന്ന ഭാഗത്തെ ആദ്യസ്റ്റീല്‍ പാളി തകര്‍ത്തിരുന്നു.
പ്ലാസയിലെ സെക്യൂരിറ്റിയാണ് രാവിലെ മോഷണശ്രമം പോലിസിനെ അറിയിച്ചത്. 17.5 ലക്ഷം രൂപയാണ് കൗണ്ടറില്‍ ഉണ്ടായിരുന്നത്. തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള, വടശേരിക്കര സിഐ പി ഡി രാധാകൃഷ്ണപിള്ള, പെരുനാട് എസ്‌ഐ റെജിന്‍ എം തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മോഷണശ്രമത്തിന്റെ പശ്ചാത്തലത്തില്‍ എടിഎം കൗണ്ടറുകളില്‍ പോലിസ് പരിശോധന നടത്തി. വടശേരിക്ക മേഖലയിലെ എടിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ പ്രത്യേകം പരിശോധനകള്‍ നടത്താനും ഡിവൈഎസ്പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക