|    Jun 26 Mon, 2017 5:39 pm
FLASH NEWS
Home   >  National   >  

എടിഎം പുനക്രമീകരിക്കാന്‍ ദൗത്യസംഘം

Published : 14th November 2016 | Posted By: Navas Ali kn

dc-cover-lo08av95nbv8mfjvmmbaf25qg2-20160310032009-medi

എടിഎം മെഷീനുകള്‍ പുനക്രമീകരിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ധനകാര്യ സെക്രട്ടറി ശക്തി കാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. അതേസമയം അവശ്യ സേവനങ്ങള്‍ക്ക് അസാധുവാക്കിയ കറന്‍സികള്‍ ഈ മാസം 24 വരെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ പമ്പുകള്‍, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലും പഴയ കറന്‍സി സ്വീകരിക്കും. സഹകരണ ബാങ്കുകള്‍ക്ക് കറന്‍സി മാറ്റാനുള്ള സൗകര്യം നല്‍കുമെന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു. ആശുപത്രികള്‍ക്കു സമീപം മൈക്രോ എടിഎമ്മുകള്‍ സജ്ജീകരിക്കും. പോസ്റ്റ് ഓഫീസുകള്‍ വഴി കൂടുതല്‍ പണം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക