|    Jan 23 Mon, 2017 8:11 pm
FLASH NEWS

എടിഎം പണം കൈകാര്യം ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് 5 കോടി കവര്‍ന്നു

Published : 29th June 2016 | Posted By: SMR

താനെ: എടിഎം പണം കൈകാര്യം ചെയ്യുന്ന കമ്പനിയുടെ ഓഫിസില്‍ നിന്ന് ഏഴംഗ കൊള്ളസംഘം അഞ്ചു കോടിയോളം രൂപ കവര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണു സംഭവം. മുഖംമൂടി ധരിച്ച് മാരകായുധങ്ങളോടെയാണ് കവര്‍ച്ചക്കാര്‍ എത്തിയത്. ഈ സമയം അഞ്ചോളം ജീവനക്കാര്‍ പണം എണ്ണുകയായിരുന്നു. സുരക്ഷാഭടന്‍മാരെയും ജീവനക്കാരെയും തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് പണം കവര്‍ച്ച ചെയ്തത്. സിസിടിവി കാമറാബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു കവര്‍ച്ച. ബാങ്ക് എടിഎമ്മുകള്‍, മാളുകള്‍, ജ്വല്ലറികള്‍ എന്നിവയുടെ പണം കൈകാര്യം ചെയ്യുന്ന ഓഫിസാണ് കൊള്ളയടിക്കപ്പെട്ടതെന്ന് താനെ പോലിസ് വക്താവ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക