|    Apr 23 Mon, 2018 9:05 pm
FLASH NEWS
Home   >  Kerala   >  

എടിഎം തട്ടിപ്പ് സംഘത്തിന് കേരളത്തില്‍ നിന്നും സഹായം ലഭിച്ചതായി സൂചന

Published : 14th August 2016 | Posted By: mi.ptk

atm

തിരുവനന്തപുരം: എടിഎം തട്ടിപ്പ് കേസിലെ പ്രതികളായ റുമേനിയന്‍ സംഘത്തിന് കേരളത്തില്‍ സഹായം നല്‍കിയവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. കേസില്‍ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ പിടിയിലായതിന് ശേഷം മുംബൈയില്‍ നിന്ന് പണം പിന്‍വലിച്ചത് ഇന്ത്യക്കാരനാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഗബ്രിയേല്‍ അറസ്റ്റിലായതിന് ശേഷം 9ാം തിയ്യതി രാത്രി 11.46ന് ഒരാള്‍ എടിഎം കൗണ്ടറിലേയ്ക്ക് കടക്കുന്നതും പണം പിന്‍വലിക്കുന്നതുമായ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വിവിധ കാര്‍ഡുകള്‍ എടിഎമ്മില്‍ പരീക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. കറുത്ത ഷര്‍ട്ടും ജീന്‍സും ധരിച്ച ഇയാള്‍ ഇന്ത്യന്‍ പൗരനാണെന്നാണ് പോലീസ് വിലയിരുത്തല്‍. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ഗബ്രിയേലിനെ കാണിച്ചപ്പോള്‍ തനിയ്ക്ക് ഇയാളെ അറിയില്ലെന്നായിരുന്നു പ്രതികരണം. ഇയാള്‍ പണം പിന്‍വലിക്കുന്ന അതേസമയത്ത് തന്നെയാണ് തിരുവനന്തപുരം ചൂഴമ്പാല സ്വദേശിയും എസ്ബിടി പള്ളിത്തുറ ശാഖയിലെ മുന്‍ ചീഫ് മാനേജരുമായ ബി ജ്യോതികുമാറിന്റെ അക്കൗണ്ടില്‍ നിന്ന് 47,800 രൂപ നഷ്ടപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss