|    Jan 18 Wed, 2017 9:48 pm
FLASH NEWS

എടിഎം തട്ടിപ്പ്: മുഖ്യപ്രതിയെ എടിഎമ്മിലെത്തിച്ച് തെളിവെടുത്തു

Published : 14th August 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാനത്തെ എടിഎം കവര്‍ച്ചാ കേസിലെ പ്രധാന പ്രതി ഗബ്രിയേല്‍ മരിയനെ മോഷണം നടത്തിയ എടിഎമ്മിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വെള്ളയമ്പലം ആല്‍ത്തറയിലെ എസ്ബിടി എടിഎമ്മിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ച് പണം കവര്‍ന്ന രീതി പ്രതി പോലിസിനോട് വിവരിച്ചു. തെളിവെടുപ്പ് അരമണിക്കൂര്‍ നീണ്ടു. കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.
ഗബ്രിയേലിനെ മുംബൈ ഉള്‍പ്പെടെയുള്ളിടത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ കെ ഇ ബൈജു പറഞ്ഞു. തിരുവനന്തപുരത്ത് പ്രതികള്‍ താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടന്നു. അതിനിടെ കേസിലെ മറ്റു പ്രതികളായ ക്രിസ്റ്റ്യന്‍ വിക്ടര്‍, ബോഗ്ബിന്‍ ഫ്‌ളോറിയന്‍ എന്നിവരുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇവര്‍ താമസിച്ച തമ്പാനൂരിലെ അമലാസ് റെസിഡന്‍സിയിലെ ദൃശ്യങ്ങളാണ് ലഭിച്ചത്. ജൂലൈ 11, 12 തിയ്യതികളില്‍ ഹോട്ടലില്‍ എത്തുന്നതും മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
മുംബൈയിലുള്ളതായി കരുതുന്ന മറ്റൊരു പ്രതിക്കായി കേരളാ പോലിസും മുംബൈ പോലിസും സംയുക്തമായി അന്വേഷണം തുടരുകയാണ്. അതേസമയം, തട്ടിപ്പു നടത്തിയവര്‍ക്കു പ്രാദേശികമായി സഹായം കിട്ടിയിട്ടുണ്ടെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തേതിനു സമാനമായ കവര്‍ച്ച മറ്റെവിടെയെങ്കിലും നടന്നോയെന്നറിയാന്‍ ഇന്റര്‍പോളിന് പര്‍പ്പിള്‍ നോട്ടീസ് നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. എടിഎം സുരക്ഷ ശക്തിപ്പെടുത്തുന്നതിനു റിസര്‍വ് ബാങ്ക് അധികൃതരുമായി ആശയവിനിമയം നടത്തുമെന്നും ഡിജിപി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക