|    May 26 Fri, 2017 10:33 pm
FLASH NEWS

എടിഎം തട്ടിപ്പ് മലപ്പുറത്തും;തട്ടിപ്പ് പിന്‍ നമ്പര്‍ ചോര്‍ത്തി

Published : 23rd August 2016 | Posted By: mi.ptk

atm

മലപ്പുറം: തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിന് ശേഷം മലപ്പുറത്തും എടിഎം തട്ടിപ്പ്. ബാങ്കില്‍ നിന്നെന്ന വ്യാജേന ഫോണില്‍ വിളിച്ച് പിന്‍ നമ്പര്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരായ ദാമോദരന്‍, ഷീജ എന്നിവരുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. ഇരുവരുടെയും അക്കൗണ്ടില്‍ നിന്നായി 86,000 രൂപ നഷ്ടമായിട്ടുണ്ട്. ഇരുവരും തേഞ്ഞിപ്പാലം പോലീസില്‍ പരാതി നല്‍കി.
കാര്‍ഡിന്റെ കാലാവധി കഴിയാറായെന്നും കാര്‍ഡ് പുതുക്കി നല്‍കാന്‍ കാര്‍ഡ് നമ്പറും രഹസ്യ പിന്‍ നമ്പറും നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഫോണ്‍ കോള്‍ വന്നത്. പിന്‍ നമ്പര്‍ നല്‍കി അരമണിക്കൂറിനകം തന്നെ പണം പിന്‍വലിക്കപ്പെട്ടതായി മൊബൈല്‍ ഫോണില്‍ മെസേജ് വന്നു. ഇതോടെ പണം നഷ്ടപ്പെട്ട വിവരമറിഞ്ഞ ഇരുവരും ബാങ്കിലെത്തി അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day