|    Jan 17 Tue, 2017 8:34 pm
FLASH NEWS

എടിഎം തട്ടിപ്പ്: പ്രതി പിടിയിലായതില്‍ ആശ്വസിച്ച് നഗരവാസികള്‍

Published : 10th August 2016 | Posted By: SMR

തിരുവനന്തപുരം: എടിഎം തട്ടിപ്പിലെ പ്രതികളിലൊരാള്‍  മുംബൈയില്‍ പിടിയിലായത് നഗരവാസികള്‍ക്ക് ആശ്വാസമായി. ശനി, ഞായര്‍ ദിവസങ്ങളിലായി തങ്ങളുടെ അക്കൗണ്ടില്‍നിന്ന് അജ്ഞാതര്‍ പണം അപഹരിച്ചെന്ന് കാട്ടി 25 പരാതികളാണ് കന്‍േറാണ്‍മെന്റ്, പേരൂര്‍ക്കട, മ്യൂസിയം, വട്ടിയൂര്‍ക്കാവ് പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചത്.
എസ്ബിഐ, എസ്ബിടി, ഐഡിബിഐ ബാങ്കുകളുടെ വിവിധ ശാഖകളില്‍ അക്കൗണ്ടുള്ളവരുടെ 2.45 ലക്ഷം രൂപയാണ് അപഹരിക്കപ്പെട്ടത്. എടിഎം തട്ടിപ്പിന് ഇരയായവര്‍ക്കു പണം തിരിച്ചു നല്‍കുമെന്ന് എസ്ബിടി അധികൃതര്‍ പറഞ്ഞു. അവരുടേതല്ലാത്ത കാരണങ്ങളാലാണ് സംഭവം നടന്നതിനാലാണ് നടപടിയെന്ന് എസ്ബിടി കേന്ദ്രങ്ങള്‍ പറഞ്ഞു.
തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ കര്‍ശനമാക്കും. കേരളത്തിലെ എല്ലാ എടിഎമ്മുകളിലും പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിനായി ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും. വെള്ളയമ്പലം ആല്‍ത്തറ എസ്ബിഐ ശാഖയോടു ചേര്‍ന്ന എടിഎം കൗണ്ടറില്‍നിന്ന് ഇലക്ട്രോണിക് ഉപകരണം പൊലീസ് കണ്ടെടുത്തിരുന്നു.
രാജ്യം വിടുന്നത് തടയുന്നതിനായി പോലിസ് ലുക്കൗട്ട് നോട്ടീസും ഇന്റര്‍പോളിന്റെ സഹായവും പോലിസ് തേടിയിരുന്നു. എടിഎം കൗണ്ടറുകളില്‍ സുരക്ഷ ശക്തമാക്കാനും പോലിസ് ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക