|    Mar 24 Fri, 2017 3:49 pm
FLASH NEWS

എടിഎം തട്ടിപ്പ് : പ്രതികള്‍ കൂടുതല്‍ പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി ?

Published : 9th August 2016 | Posted By: G.A.G

atm-robbery

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച എടിഎം കവര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നു. തട്ടിപ്പിനിരയായതായി തിരിച്ചറിഞ്ഞതില്‍ കൂടുതല്‍ പേരുടെ അക്കൊണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയതായാണ് സൂചനകള്‍ കൂടുതല്‍ തട്ടിപ്പ് നടത്തുന്നതിന് വേണ്ടി റൊമാനിയന്‍ സ്വദേശികള്‍ സ്ഥാപിച്ച ക്യാമറ ഒരു മാസത്തിലേറെയായി ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് കൂടുതല്‍ പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോരാനിടയാക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോള്‍ പണം നഷ്ടമായെന്ന് പരാതിപെട്ടിരിക്കുന്നത് ചെറിയൊരു വിഭാഗമാണെങ്കില്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ക്ക് പണം നഷ്ടമായിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലിസ്. ഇനിയുള്ള നാളുകളിലും ചോര്‍ത്തിയെടുത്ത വിവരങ്ങളുപയോഗിച്ച് പണം പിന്‍വലിക്കുന്നത് തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഇത് തടയാന്‍ ബാങ്ക് അധികൃതര്‍ നടപടികളാരംഭിച്ചിട്ടുണ്ട്.
വിനോദസഞ്ചാരികളെന്ന പേരില്‍ റുമാനിയന്‍ സ്വദേശികളായ  ക്രിസ്റ്റിന്‍ വിക്ടര്‍, ഇലി, ബോഗ ബീന്‍ ഫ്‌ളോറിന്‍ എന്നിവര്‍ കോവളം, തമ്പാനൂര്‍, സ്റ്റാച്യു എന്നിവിടങ്ങളിലെ മൂന്ന് ആഡംബര ഹോട്ടലുകളിലാണ് മുറിയെടുത്ത് താമസിച്ചിരുന്നത്. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഇവര്‍ ജൂണ്‍ അവസാനവും ജൂലൈ ആദ്യവുമായാണ് ഹോട്ടലുകളില്‍ താമസിച്ചത്. ജൂണ്‍ 30നാണ് ഇവര്‍ തലസ്ഥാനത്ത് എത്തിയത്. അന്നു രാവിലെ കാമറയും കാര്‍ഡ് റീഡറും എടിഎമ്മില്‍ സ്ഥാപിക്കുകയായിരുന്നു. പിന്നീട് വൈകിട്ട് വീണ്ടുമെത്തി കാമറകള്‍ സ്ഥാപിച്ചു. 6.21നും 6.26നുമാണ് ഇവരെത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൂന്നു ദിവസങ്ങളിലായിട്ടാണ് എടിഎം വിവരങ്ങള്‍ ചോര്‍ത്തിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ജൂണ്‍ 30, ജൂലൈ മൂന്ന്, ഒമ്പത് തിയ്യതികളില്‍ എടിഎം ഉപയോഗിച്ചവരുടെ പണമാണ് നഷ്ടമായത്.

 

 

 

 

 

 

 

 

 

(Visited 356 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക