|    Sep 25 Mon, 2017 5:16 pm
FLASH NEWS
Home   >  News now   >  

എടിഎം തട്ടിപ്പ്: പ്രചോദനം റോബിന്‍ ഹുഡോ ?

Published : 8th August 2016 | Posted By: Navas Ali kn

മീശമാധവനിലൂടെ നാട്ടിന്‍പുറത്തെ കള്ളനെ അവതരിപ്പിച്ച് പ്രേക്ഷകരെ കൈയ്യിലെടുത്ത ദിലീപിനു ശേഷം മലയാള സിനിമ കണ്ട മറ്റൊരു കള്ളനായിരുന്നു പൃഥ്വിരാജിന്റെ റോബിന്‍ഹുഡ്, എടിഎമ്മിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത പെരിയ തിരുടന്‍. മുണ്ട് മടക്കിക്കുത്തി, ഓടിളക്കി വീടിനകത്തു കയറി കിണ്ടിയും പാത്രങ്ങളും അടിച്ചുമാറ്റിയും വാഴക്കുല മോഷ്ടിച്ചുമൊക്കെയാണ് മീശമാധവന്‍ ജീവിച്ചതെങ്കില്‍ കോട്ടും സൂട്ടുമിട്ട് കാറില്‍ വന്നിറങ്ങി എടിഎം കവര്‍ച്ച നടത്തുന്ന ആധുനിക കള്ളനായിരുന്നു റോബിന്‍ഹുഡ്. മീശമാധവനെ മാതൃകയാക്കി ആരും കവര്‍ച്ച നടത്തിയിരുന്നില്ല, പക്ഷേ ഇപ്പോഴിതാ റോബിന്‍ഹുഡിനെ കള്ളന്‍മാര്‍ മാതൃകയാക്കി തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരത്ത്  ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉപയോഗിച്ച് എടിഎം കൗണ്ടറുകളിലൂടെ പണം തട്ടിയെടുത്ത വാര്‍ത്ത പുറത്തു വന്നതോടെയാണ്  ഇപ്പോള്‍ പൃഥ്വിരാജിന്റെ റോബിന്‍ഹുഡിനെ ഓര്‍ത്തു തുടങ്ങിയത്. പലരുടേയും ലക്ഷങ്ങള്‍ കൂളായി അടിച്ചുമാറ്റിയാണ് റോബിന്‍ഹുഡ് എടിഎമ്മില്‍ നിന്നും ഇറങ്ങിപ്പോയത്.
എടിഎം കൗണ്ടറിന് മുകളില്‍ സ്ഥാപിച്ച ലെന്‍സ് ഘടിപ്പിച്ച ഉപകരണം വഴി പണമെടുക്കാന്‍ വന്നവരുടെ പിന്‍നമ്പറടക്കം ചോര്‍ത്തിയാണ് മോഷണം നടന്നത്. ദിവസങ്ങള്‍ക്കു മുന്‍പു തന്നെ കൗണ്ടറില്‍ ഇത്തരം ഉപകരണങ്ങള്‍ ഘടിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്. ജോഷി സംവിധാനം ചെയ്ത റോബിന്‍ഹുഡിനെക്കാള്‍ എന്തുകൊണ്ടും നല്ലത് ലാല്‍ജോസിന്റെ മീശമാധവന്‍ തന്നെയല്ലേ എന്നാണ് പലരുടേയും ചിന്ത. പാത്രങ്ങളും വാഴക്കുലയും മാത്രമല്ലേ മീശമാധവന്‍ മോഷ്ടിച്ചിട്ടൂള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക