|    Jul 25 Tue, 2017 12:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എടിഎം തട്ടിപ്പ്: പത്തനാപുരം സ്വദേശിക്ക് പണം നഷ്ടപ്പെട്ടു

Published : 25th August 2016 | Posted By: SMR

പത്തനാപുരം: എടിഎം തട്ടിപ്പില്‍ കൊല്ലം പത്തനാപുരം സ്വദേശിയുടെ അന്‍പതിനായിരം രൂപ നഷ്ടപ്പെട്ടു. പത്തനാപുരം കല്ലുംകടവ് കളീക്കല്‍ വീട്ടില്‍ റിനുവിന്റെ പണമാണ് നഷ്ടപ്പെട്ടത്. കോയമ്പത്തൂരിലുള്ള എടിഎമ്മില്‍ നിന്നാണ് മോഷ്ടാക്കള്‍ പണം പിന്‍വലിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പതിനായിരം രൂപ വീതം അഞ്ച് തവണയായാണ് പണം എടുത്തിരിക്കുന്നത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായുള്ള മെസേജ് ലഭിച്ചതിനെ തുടര്‍ന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ കൂടുതല്‍ പണം നഷ്ടമായില്ല. വിദേശത്ത് ജോലി ചെയ്യുന്ന റിനു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്.
വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് മോഷണം നടത്തിയിരിക്കുന്നതെന്നാണ് പോലിസ് പറയുന്നത്. റിനുവിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. പത്തനാപുരം പോലിസില്‍ പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക