|    May 28 Sun, 2017 3:04 am
FLASH NEWS

എടിഎം തട്ടിപ്പ് നടത്തിയവരെ തിരിച്ചറിഞ്ഞു

Published : 9th August 2016 | Posted By: mi.ptk

ATM_

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്ബിടി എസ്ബിഐ എടിഎം കൗണ്ടറുകളില്‍ നിന്ന് പണം കവര്‍ന്നവരെ പോലീസ് തിരിച്ചറിഞ്ഞു. ക്രിസ്റ്റിന്‍ വിക്ടര്‍, ഇലി, ഫ്‌ളോറിക് എന്നിവരാണ് തട്ടിപ്പ് നടത്തിയത്. മൂന്ന് പേരും റൊമാനിയക്കാരാണ്. തിരുവനന്തപുരത്ത് ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. വിനോദ സഞ്ചാരികളാണെന്ന വ്യാജേനയാണ്  ഇവര്‍ ഇവിടെ താമസിച്ചിരുന്നത്. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
എടിഎം കൗണ്ടറുകളില്‍ കവര്‍ച്ചനടത്താന്‍ ഉപയോഗിച്ച ഉപകരണം ഘടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്ത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day