|    Jan 23 Mon, 2017 12:13 pm
FLASH NEWS

എടിഎം തട്ടിപ്പ് കേസിലെ പ്രതിയെ കോവളത്തെത്തിച്ച് തെളിവെടുത്തു

Published : 30th August 2016 | Posted By: SMR

കോവളം: തലസ്ഥാനത്തെ എടിഎം തട്ടിപ്പ് കേസിലെ പ്രതിയായ റുമേനിയന്‍ സ്വദേശി ഇലി ഗബ്രിയേല്‍ മരിയാനെ കോവളത്തെത്തിച്ച് തെളിവെടുത്തു. തട്ടിപ്പുകേസിലെ പ്രതികള്‍ താമസിച്ച കോവളത്തെ സ്വകാര്യ ഹോട്ടല്‍, സിം വാങ്ങിയ കോവളം ജങ്ഷനിലെ മൊബൈല്‍ ഷോപ്പ് എന്നിവിടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
എടിഎം തട്ടിപ്പില്‍ പങ്കാളികളായ നാലുപേരും കോവളത്തെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചതായും മൊബൈല്‍ ഷോപ്പില്‍നിന്ന് വ്യാജ സിമ്മും ചാര്‍ജറും തരപ്പെടുത്താന്‍ 6000 രൂപ കടക്കാരന് നല്‍കിയെന്നും ഇലി ഗബ്രിയേല്‍ തെളിവെടുപ്പിനിടെയുള്ള ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. ഇന്നലെ രാവിലെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ നെയ്യാറ്റിന്‍കര ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള മൊബൈല്‍ ഷോപ്പ് ഉടമ രഞ്ജിത്തിനെ കാണാന്‍ കൊണ്ടുപോയി. അവിടെവച്ച് ഇരുവരില്‍നിന്നും പോലിസ് സംഭവത്തെപ്പറ്റി വിവരങ്ങള്‍ ആരാഞ്ഞു.
ഇതിനുശേഷം വൈകീട്ട് നാലോടെയാണ് കോവളത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള കോവളത്തെ മൊബൈല്‍ ഷോപ്പില്‍നിന്ന് മണികണ്ഠന്‍ എന്നയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് വ്യാജ സിം തരപ്പെടുത്തി നല്‍കിയത്. കോവളം എസ്‌ഐ ജി അജയകുമാര്‍, ക്രൈം വിങ് എസ്‌ഐമാരായ സി പിയൂസ്, ദിനേശ് എന്നിവര്‍ തെളിവെടുപ്പിന് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക