|    Jul 27 Thu, 2017 8:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എടിഎം തട്ടിപ്പ്: ഇരയായവര്‍ക്ക് എസ്ബിടി തുക മടക്കി നല്‍കി

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്ബിടിയുടെ ആല്‍ത്തറ എടിഎം കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ പണം നഷ്ടപ്പെട്ടതായി അറിയിച്ച 15 ഇടപാടുകാര്‍ക്കും തുക അക്കൗണ്ടില്‍ മടക്കി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എടിഎം കൗണ്ടറുകളിലും എടിഎം നിയന്ത്രണ നിരീക്ഷണ സംവിധാനങ്ങളിലും ഉയര്‍ന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കി. ആല്‍ത്തറ ശാഖ എടിഎമ്മില്‍ സംഭവദിവസങ്ങളില്‍ ഇടപാട് നടത്തിയിട്ടുള്ള എല്ലാ എസ്ബിടി കാര്‍ഡുകളും തടഞ്ഞുവയ്ക്കുകയും ആ വിവരം കാര്‍ഡുടമകളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പ്രസ്തുത കാര്‍ഡുടമകള്‍ക്ക് 10 ദിവസത്തിനകം പുതിയ കാര്‍ഡ് വിതരണം ചെയ്യും. ബാങ്കിന്റെ എല്ലാ എടിഎമ്മുകളും കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കി. ഇരുന്നൂറോളം എടിഎമ്മുകളില്‍ ഇപ്പോള്‍തന്നെ നിലവിലുള്ള കേന്ദ്രീകൃത അത്യാധുനികസാങ്കേതിക നിരീക്ഷണ സംവിധാനങ്ങള്‍ക്ക് സമാനമായ സജ്ജീകരണങ്ങള്‍ മറ്റെല്ലാ എടിഎമ്മുകളിലും ഏര്‍പ്പെടുത്തുന്നതിനായുള്ള നടപടികള്‍ വൈകാതെ സ്വീകരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക