|    Oct 23 Mon, 2017 2:46 am

എടിഎം തട്ടിപ്പ്; ഇതര സംസ്ഥാന തൊഴിലാളിയുടെ പരാതി പോലിസ് സ്വീകരിച്ചില്ലെന്ന് ആക്ഷേപം

Published : 3rd November 2016 | Posted By: SMR

തൊടുപുഴ: എടിഎം കാര്‍ഡ് തട്ടിപ്പില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ പരാതി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. കഴിഞ്ഞ രണ്ടു വര്‍ഷമായി തൊടുപുഴയിലെ ഹോട്ടലില്‍ ജോലി ചെയ്ത് സമ്പാദിച്ച പശ്ചിമ ബംഗാള്‍ സ്വദേശി ഗോവിന്ദ് തമങ്(26)ന്റെ 1,24,000 രൂപ നഷ്ടപ്പെട്ട പരാതി പറയാന്‍ ചെന്ന യുവാവിനെ മടക്കി അയച്ചതായാണ് ആക്ഷേപമുയരുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഗോവിന്ദിന്റെ ഫോണിലേയ്ക്ക് 7480943814 എന്ന നമ്പരില്‍ നിന്നുമാണ് ഫോണ്‍ കോളെത്തിയത്. എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മാറ്റാനാണെന്നും പറഞ്ഞ് കാര്‍ഡിലെ 16 അക്ക നമ്പര്‍ ആവശ്യപ്പെട്ടു. ഗോവിന്ദ് കാര്‍ഡിലെ നമ്പര്‍ പറഞ്ഞതിനുശേഷം 15 മിനിട്ടിനുള്ളില്‍ നാല് തവണയായാണ് പണം പിന്‍വലിച്ചത്. പശ്ചിമ ബംഗാളിലെ വീര്‍ഭട്ടിലാണ് ഗോവിന്ദിന്റെ എസ്ബിഐ അക്കൗണ്ട്. ബാങ്കിലെ മാനേജരാണെന്ന് പരിചയപ്പെടുത്തിയാണ് ഫോണ്‍ സന്ദേശമെത്തിയത്. സംഭവത്തില്‍ എസ്ബിഐയുടെ ബംഗാളിലെ ബ്രാഞ്ചില്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ കൈമലര്‍ത്തി. അക്കൗണ്ടില്‍ നിന്നും 1,24,627 രൂപയാണ് നഷ്ടപ്പെട്ടത്. ബാലന്‍സ് 917 രൂപ മാത്രമാണ് അക്കൗണ്ടില്‍ ഉള്ളത്. വൈകുന്നേരം ഗോവിന്ദ് കോള്‍ വന്ന നമ്പരില്‍ തിരികെ വിളിച്ചിരുന്നു. കോള്‍ അറ്റന്‍ഡ് ചെയതവരോട് ബാലന്‍സ് കിടക്കുന്ന തുകയില്‍ 917 രൂപകൂടി എടുത്തോളാന്‍ ഗോവിന്ദ് പറഞ്ഞു. ഒരു ദിവസത്തെ ഞങ്ങളുടെ വരുമാനം 1.50 കോടി രൂപയാണെന്നും ഇനി വീണ്ടും പണം പിന്‍വലിച്ചുകൊള്ളാമെന്നുമുള്ള ധിക്കാരം നിറഞ്ഞ മറുപടിയാണ് ലഭിച്ചത്. ഇതിനു ശേഷം ഫോണ്‍ ഓഫ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക