|    Jan 24 Tue, 2017 4:52 pm
FLASH NEWS

എടിഎം തട്ടിപ്പുകേസ്: പ്രതി റിമാന്‍ഡില്‍

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക് എടിഎം തട്ടിപ്പുകേസിലെ പ്രതി റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനെ ഈമാസം 26 വരെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് റിമാന്‍ഡ് ഉത്തരവ്.
പിടികൂടിയ ശേഷം ഗബ്രിയേല്‍ മരിയനെ അന്വേഷണ സംഘം വെള്ളയമ്പലത്തെ എടിഎം കൗണ്ടറിലും മുംബൈയിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു ഇതിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ റിപോര്‍ട്ടും പോലിസ് കോടതിയില്‍ സമര്‍പ്പിച്ചു.
എടിഎമ്മില്‍ കാര്‍ഡിടുന്ന സ്ഥലത്ത് വ്യാജ സ്ലോട്ട് നിര്‍മിച്ചാണു വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ഗബ്രിയേല്‍ ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തോടു സമ്മതിച്ചിരുന്നു. വ്യാജസ്ലോട്ടില്‍നിന്നു ലഭിക്കുന്ന കാര്‍ഡ് നമ്പരും പിന്‍ നമ്പരും ചേര്‍ത്ത് തട്ടിപ്പുനടത്തുകയായിരുന്നു രീതിയെന്നും ഗബ്രിയേല്‍ അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക