|    Mar 23 Thu, 2017 4:13 pm
FLASH NEWS

എടിഎം തകര്‍ത്ത ബംഗാള്‍ സ്വദേശി അറസ്റ്റില്‍

Published : 27th August 2016 | Posted By: SMR

കോട്ടക്കല്‍: ഒതുക്കുങ്ങല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയ ബംഗാള്‍ മാര്‍ദാവ് സ്വദേശി ഗോവിന്ദനെ (25) കോട്ടക്കല്‍ എസ്‌ഐ ആര്‍ വിനോദും സംഘവും പിടികൂടി. ഒതുക്കുങ്ങലിലെ താമസസ്ഥലത്തുവച്ചാണ് അറസ്റ്റ് നടന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചെ പ്രതി എടിഎം കൗണ്ടറിലെ കാമറ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതി പോലിസ് വലയിലായത്.  10 ദിവസം മുമ്പാണു കൂട്ടുകാരന്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതി ഒതുക്കുങ്ങലില്‍ എത്തിയത്.
എടിഎം  ഉള്ള കെട്ടിടത്തിന്റെ തൊട്ടടുത്ത കെട്ടിടത്തിലാണു പ്രതി താമസിച്ചിരുന്നത്. കൗണ്ടറില്‍ സ്ഥിരമായി പണമിടപാട് നടക്കുന്നതു കണ്ട പ്രതി പെട്ടെന്നു പണം ഉണ്ടാക്കാനുള്ള മാര്‍ഗമായി മോഷണം തിരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞദിവസം പുലര്‍ച്ചെ മദ്യപിച്ചെത്തിയ പ്രതി കൗണ്ടറില്‍ കയറി സിസിടിവി കാമറ തകര്‍ക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിരുന്നു.  പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക