|    Jan 24 Tue, 2017 10:54 pm
FLASH NEWS

എടിഎം തകര്‍ത്ത് മോഷണശ്രമം;പ്രതികളെ പിടികൂടാനായില്ല

Published : 7th October 2016 | Posted By: Abbasali tf

മാനന്തവാടി: എടിഎം തകര്‍ത്ത് മോഷണശ്രമമുണ്ടായി രണ്ടുമാസം പിന്നിടുമ്പോഴും പോലിസ് അന്വേഷണം എങ്ങുമെത്തിയില്ല. ആഗസ്ത് ആറിന് രാത്രിയാണ് പയ്യംപള്ളിയിലെ കനറാ ബാങ്കില്‍ മോഷണശ്രമം നടന്നത്. പിറ്റേദിവസമാണ് മോഷണശ്രമം പുറത്തറിയുന്നത്. ഒരു ലക്ഷം രൂപ എടിഎമ്മില്‍ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിരുന്നില്ല. മോഷ്ടാവ് എടിഎം മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. ബാങ്കില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി പതിയുകയും ഈ ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിടുകയും ചെയ്തിരുന്നു. മോഷണശ്രമം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. എടിഎം കൗണ്ടറിന്റെ പരിധിയിലുള്ള മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. സംസ്ഥാനത്തുടനീളം എടിഎം മോഷണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും പയ്യംപള്ളി സംഭവത്തില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. ജില്ലയില്‍ തന്നെ ഇതിനു മുമ്പും നിരവധി എടിഎം മോഷണശ്രമങ്ങള്‍ നടന്നിരുന്നു. ഇതിലൊന്നും പ്രതികളെ പിടികൂടാനായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക