|    Jul 25 Tue, 2017 8:38 pm
FLASH NEWS
Home   >  News now   >  

എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം: പ്രതി പിടിയില്‍

Published : 25th August 2016 | Posted By: Navas Ali kn

hqdefault
മലപ്പുറത്തിനടുത്ത് ഒതുക്കുങ്ങലില്‍ എടിഎം മെഷീന്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി. ബംഗാള്‍ സ്വദേശിയാണ് പിടിയിലായത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നത്. എടിഎമ്മിനകത്തുള്ള സിസിടിവി കാമറയും തകര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് സിസിടിവി ക്യാമറ വിശദമായി പരിശോധിച്ചപ്പോഴാണ് കാമറ തകര്‍ക്കാന്‍ നില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക