|    Nov 18 Sat, 2017 8:11 am
Home   >  Todays Paper  >  Page 5  >  

എടിഎം കൗണ്ടറുകളുടെ സുരക്ഷ വര്‍ധിപ്പിക്കും

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎം കൗണ്ടറുകളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു. എടിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം 21 കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എടിഎം കൗണ്ടറുകളില്‍ പ്രത്യേകമായി ഏതെങ്കിലും തരത്തിലുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് സിസി ടിവി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പോലിസിന് നിര്‍ദേശം നല്‍കി.
സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരോട് എടിഎമ്മുകള്‍ കര്‍ശന നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സി-ഡാക്, സൈബര്‍ ഡോം എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പരിശോധനകള്‍ നടത്തുന്നത്. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് മാതൃകയില്‍ സൈബര്‍ ക്രൈം സെല്‍ രൂപീകരിക്കും. പൊതുജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുമെന്നും രാജു എബ്രഹാമിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക