|    Jun 25 Sun, 2017 7:27 am
FLASH NEWS

എടിഎം കൗണ്ടറിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു

Published : 16th November 2016 | Posted By: SMR

പാലക്കാട്: പണം ലഭിക്കാത്തതിനെ തുടര്‍ന്ന് എടിഎം കൗണ്ടറിന്റെ ചില്ലുകള്‍ ഒരു സംഘം എറിഞ്ഞു തകര്‍ത്തു. പാലക്കാട് നഗരത്തിനു സമീപം കാഴ്ചപ്പറമ്പില്‍ എസ്ബിടിയുടെ കൗണ്ടറാണു തകര്‍ക്കപ്പെട്ടത്. രാവിലെ മുതല്‍ എടിഎമ്മിനു മുന്നില്‍ പണം പിന്‍വലിക്കാനുള്ളവരുടെ നിരയുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടോടെ തിരക്ക് ഒഴിഞ്ഞ സമയത്തായിരുന്നു ആക്രമണം. ടൗണ്‍ സൗത്ത് പോലിസ് കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക