|    May 30 Tue, 2017 12:29 am
FLASH NEWS

എടിഎം കാര്‍ഡ് നമ്പര്‍ ചോര്‍ത്തി 75,000 രൂപ കവര്‍ന്നു

Published : 23rd August 2016 | Posted By: SMR

തേഞ്ഞിപ്പലം: എടിഎം കാര്‍ഡിന്റെ പേരില്‍ ഫോണില്‍ വിളിച്ച് സര്‍വകലാശാല ഉദ്യോഗസ്ഥരുടെ 75,000 രൂപ കവര്‍ന്നു. തേഞ്ഞിപ്പലത്തെ സ്റ്റേറ്റ് ബാങ്കില്‍ നിന്നാണെന്നു പറഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് കാലിക്കറ്റ് വിസിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍പ്പെട്ട ടി വി ദാമോദരന്റെ മൊബൈല്‍ ഫോണിലേക്കാണ് വിളി വന്നത്. എടിഎം ജാം ആയിട്ടുണ്ടെന്നും ശരിയാക്കുന്നതിന് എടിഎം കാര്‍ഡ് നമ്പര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന്, ദാമോദരന്റെ മൊബൈലിലേക്ക് പ്രത്യേക കോഡ് നമ്പര്‍ വന്നു. വീണ്ടും വിളിച്ച് സ്റ്റേറ്റ് ബാങ്കില്‍ അക്കൗണ്ടുള്ള രണ്ടു പേരുടെ എടിഎം കാര്‍ഡ് നമ്പര്‍ ആവശ്യപ്പെട്ടു. വിസിയുടെ ഓഫിസില്‍ തന്നെയുള്ള എം പി ഷറീനയുടെയും ദാമോദരന്റെ ഭാര്യയും വാഴ്‌സിറ്റി ജീവനക്കാരിയുമായ ഷീബയുടെയും എടിഎം നമ്പറുകള്‍ നല്‍കി. പിന്നീട് എടിഎം കാര്‍ഡ് വഴി അക്കൗണ്ടിലുള്ള ബാലന്‍സ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day