|    May 27 Sat, 2017 3:26 pm
FLASH NEWS

എടിഎം കവര്‍ച്ച: റിസര്‍വ് ബാങ്കുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ജെയ്റ്റ്‌ലി

Published : 13th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സംസ്ഥാനത്ത എടിഎം കവര്‍ച്ചയെക്കുറിച്ച് റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ചു നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. വിഷയം ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ലോക്‌സഭയില്‍ കെ സി വേണുഗോപാല്‍ എംപിയാണ് വിഷയം ഉന്നയിച്ചത്.
നിക്ഷേപകരെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമാണിതെന്ന് കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് എടിഎമ്മുകളില്‍ ഹൈടെക് കൊള്ള നടന്നിരിക്കുന്നത്. നാലുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ടെങ്കിലും കൊള്ള തുടരുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുകയാണ്.
ഈ സംഭവം എടിഎമ്മുകളിലെ സുരക്ഷാ വീഴ്ചയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. എടിഎമ്മുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഏകീകൃത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ എന്നും വ്യക്തമാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി മറുപടി നല്‍കി. ഇത് കേരളത്തിലെ എടിഎമ്മുകളെ മാത്രം സംബന്ധിക്കുന്ന വിഷയമല്ല. രാജ്യത്ത് മറ്റു പല സ്ഥലങ്ങളിലും ഇത്തരം കവര്‍ച്ചകള്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അടുത്തിടെ ഒരു പൊതുമേഖലാ ബാങ്കിന്റെ സംവിധാനങ്ങള്‍ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.
എന്നാല്‍, ഇത് തക്ക സമയത്തു കണ്ടെത്തുകയും നഷ്ടങ്ങള്‍ ഒഴിവാക്കാനും കഴിഞ്ഞു. ഈ വിഷയത്തെ സര്‍ക്കാരും റിസര്‍വ് ബാങ്കും വളരെ ഗൗരവത്തോടെയാണു കാണുന്നത്. ബാങ്ക് സംവിധാനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day