|    Dec 17 Mon, 2018 10:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എടിഎം കവര്‍ച്ച: രണ്ടു പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു

Published : 3rd December 2018 | Posted By: kasim kzm

ചാലക്കുടി: എടിഎം കവര്‍ച്ചക്കേസിലെ രണ്ടു പ്രതികളെ ചാലക്കുടിയിലും കൊരട്ടിയിലും തെളിവെടുപ്പിനായി കൊണ്ടുവന്നു. കൊരട്ടി പോലിസ് കസ്റ്റഡിയില്‍ വാങ്ങി. രാജസ്ഥാന്‍ സ്വദേശി നസീംഖാന്‍ (24), ഹരിയാന സ്വദേശി ഹനീഫ് (37) എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കോട്ടയം പോലിസ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിനായി കൊരട്ടി പോലിസിന് ആറു ദിവസത്തേക്ക് കോടതി വിട്ടുനല്‍കിയത്.
കവര്‍ച്ച നടത്തിയ കൊരട്ടിയിലെ എടിഎമ്മിലും ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ഉപേക്ഷിച്ച ദേശീയപാതയ്ക്കരികിലെ ചാലക്കുടി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലുമാണ് പ്രതികളെ എത്തിച്ച് തെളിവെടുത്തത്.
കവര്‍ച്ചാ സംഘത്തിലെ പ്രധാനിയായ പപ്പിസിങ് ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ഈ കേസില്‍ ഇനി മൂന്നുപേര്‍ കൂടി പിടിയിലാവാനുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കൊരട്ടി ശാഖയിലെ എടിഎം കൗണ്ടറില്‍ നിന്നു 10 ലക്ഷവും ഇരുമ്പനത്തെ എടിഎമ്മില്‍ നിന്ന് 25 ലക്ഷവുമാണ് പ്രതികള്‍ കവര്‍ന്നത്. കോട്ടയത്ത് നിന്നു പിക്കപ്പ് വാന്‍ മോഷ്ടിച്ചാണ് കവര്‍ച്ചാ സംഘം കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 12നാണ് കവര്‍ച്ച നടത്തിയത്. എടിഎം കൗണ്ടറിന്റെ ഷട്ടര്‍ അടഞ്ഞുകിടക്കുന്നത് കണ്ടു സംശയം തോന്നിയ ജീവനക്കാര്‍ ഷട്ടര്‍ പൊക്കി നോക്കിയപ്പോഴാണ് കൗണ്ടര്‍ തകര്‍ന്നുകിടക്കുന്നത് കണ്ടത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കൗണ്ടര്‍ പൊളിച്ചത്. തുടര്‍ന്ന്, ട്രേയില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷത്തോളം രൂപയും കവര്‍ച്ചാ സംഘം കൊണ്ടുപോയി.
ബാങ്കിനു മുന്നിലെ നിരീക്ഷണ കാമറ കവര്‍ച്ചാ സംഘം സ്‌പ്രേ പെയിന്റടിച്ച നിലയിലായിരുന്നു. മറ്റൊരു നിരീക്ഷണ കാമറയില്‍ മുഖം മൂടി ധരിച്ച മൂന്നുപേരുടെ രൂപം പതിയുകയും ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss