|    Jul 28 Fri, 2017 2:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എടിഎം കവര്‍ച്ചാ ശ്രമം: പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു; മറ്റൊരാള്‍ പിടിയില്‍

Published : 11th August 2016 | Posted By: SMR

കാക്കനാട്: കാക്കനാട് കഴിഞ്ഞദിവസം എടിഎം കവര്‍ച്ച ചെയ്യാന്‍ ക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. മറ്റൊരാളെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബംഗാള്‍ സ്വദേശി മുഹമ്മദ് ഇമ്രാ(33)നെയാണ് ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മറ്റൊരു പ്രതിയായ യുപി സ്വദേശി മുസ്‌ലിം അന്‍സാരി(34)യെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ഇമ്രാനെ കൊലപ്പെടുത്തിയശേഷം ഇവര്‍ താമസിച്ചിരുന്ന കാക്കനാട് കുന്നുംപുറത്തുള്ള ഒരു സ്വകാര്യ ലോഡ്ജിലെ മുറിയിലെ കട്ടിലിനടിയില്‍ ചാക്കിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പോലിസിനോട് പറഞ്ഞത്.
തുടര്‍ന്ന് പോലിസ് ലോഡ്ജിലെത്തി നടത്തിയ പരിശോധനയില്‍ മുറിയിലെ കട്ടിലിന്റെ അടിയില്‍ മുഹമ്മദ് ഇമ്രാന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ഇയാളുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ചോദ്യംചെയ്യലില്‍ അന്‍സാരി സമ്മതിച്ചതായി പോലിസ് പറഞ്ഞു.ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനുള്ള ബൈക്കിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്‍സാരിയെ പിടികൂടുന്നത്. എടിഎമ്മില്‍ ഇവര്‍ നടത്തിയ കവര്‍ച്ചാ ശ്രമത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് സംബന്ധിച്ച് ഇരുവരും തര്‍ക്കമുണ്ടായിരുന്നു. എടിഎഎമ്മില്‍ മുഖം മറച്ചെത്തി കാമറയില്‍ പെയിന്റ് സ്‌പ്രേ ചെയ്തായിരുന്നു കവര്‍ച്ചാ ശ്രമം.സംഭവത്തില്‍ പ്രതികള്‍ പരസ്പരം ഒറ്റിക്കൊടുക്കുമോയെന്ന ആശങ്കയിലാണ് കൊലപാതകം നടത്തിയതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരത്തെ എടിഎം കവര്‍ച്ചക്കേസിലെ പ്രതികളെക്കുറിച്ച് പോലിസിന് സൂചന ലഭിച്ചതും പ്രതികള്‍ക്ക് ഭയപ്പാടുണ്ടാക്കി. ജൂലൈ 25നാണ് ഇവര്‍ കാക്കനാട് കുന്നുംപുറത്തുള്ള ലോഡ്ജില്‍ മുറിയെടുത്തത്.  ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മുഹമ്മദ് ഇമ്രാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക