|    Oct 19 Fri, 2018 7:49 am
FLASH NEWS

എടിഎം കവര്‍ച്ചാ ശ്രമം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു

Published : 23rd September 2017 | Posted By: fsq

 

ഇരിക്കൂര്‍: കനറാ ബാങ്ക് എടിഎം കൗണ്ടര്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസിലെ പ്രതികളെക്കുറിച്ച് പോലിസിന് സൂചന ലഭിച്ചു. എടിഎം കൗണ്ടറിലെയും സമീപത്തെ വ്യാപാര സ്ഥാപനത്തിലെയും സിസിടിവി ദൃശ്യങ്ങളും കവര്‍ച്ച നടക്കുമ്പോള്‍ ശബ്്ദംകേട്ട് അന്വേഷിച്ച ഇലക്്ട്രിക്കല്‍സ് കടയിലെ ജീവനക്കാരന്റെയും മൊഴിയും വിരലടയാളവുമെല്ലാമാണ് അന്വേഷണത്തിന് സഹാ—യകമായത്. കവര്‍ച്ചാസംഘം ബൈക്കില്‍ ബുധനാഴ്ച പകല്‍ രണ്ടുതവണ ബാങ്ക് പരിസരത്ത് വന്നിരുന്നതായും തെളിഞ്ഞു. കണ്ണൂരില്‍ നിന്നെത്തിയ പോലിസ് നായ എടിഎം കൗണ്ടറില്‍നിന്ന് 100 മീറ്റര്‍ അകലെ നൂരിയ മസ്ജിദിനു സമീപം മണം പിടിച്ച് ബൈക്ക് നിര്‍ത്തിയ സ്ഥലത്ത് ഓടിപ്പോയിരുന്നു.  പ്രതികള്‍ സഞ്ചരിച്ച സമീപത്തെ അഞ്ചു വീടുകളുടെ സമീപത്തും പോയി. ബാഗില്‍ കൊണ്ടുവന്ന ഹാമര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ ആദ്യം മൂക്കും വായയും കെട്ടിയാണ് എടിഎമ്മില്‍ കടന്നതിനാല്‍ മുഖം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് എടിഎം കൗണ്ടര്‍ അടച്ചിട്ടിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss