|    Oct 21 Sat, 2017 12:27 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

എടിഎം കവര്‍ച്ചാശ്രമം: ബംഗാള്‍ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

Published : 13th August 2016 | Posted By: SMR

ആലപ്പുഴ: കാക്കനാട്ടെ എടിഎം കവര്‍ച്ചാശ്രമക്കേസിലെ പ്രതി കൊലപ്പെടുത്തിയ കൂട്ടാളിയായ ബംഗാള്‍ സ്വദേശി മുഹമ്മദ് ഇമ്രാന്റെ (20) മൃതദേഹം ആലപ്പുഴ കിഴക്കെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാക്കനാട് കുന്നുംപുറത്തെ സ്വകാര്യ ലോഡ്ജില്‍ വച്ചാണ് കേസിലെ മറ്റൊരു പ്രതിയായ യുപി സ്വദേശി മുസ്‌ലിം അന്‍സാരി ഇമ്രാനെ മൃഗീയമായി കൊലപ്പെടുത്തിയത്. ഇരുവരും എടിഎം കവര്‍ച്ചക്കേസിലെ പ്രതികളാണ്. മുസ്‌ലിം അന്‍സാരിയെ പോലിസ് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ഇമ്രാനെ കൊലപ്പെടുത്തി തങ്ങള്‍ താമസിച്ചിരുന്ന ലോഡ്ജ്മുറിയില്‍ ചാക്കിലാക്കി സൂക്ഷിച്ച വിവരമറിഞ്ഞത്. തുടര്‍ന്ന് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം പോലിസ് കണ്ടെത്തുകയായിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ഇമ്രാന്റെ സഹോദരന്‍, കായംകുളത്തെ കടയില്‍ ജോലിക്കാരനായ റഹ്മാന്റെ നേതൃത്വത്തില്‍ ഖബറടക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക