|    Jan 19 Thu, 2017 7:48 am
FLASH NEWS

എടിഎം കവര്‍ച്ചാശ്രമം: പ്രതികളിലൊരാള്‍ കൊല്ലപ്പെട്ട നിലയില്‍

Published : 10th August 2016 | Posted By: G.A.G

കൊച്ചി : കഴിഞ്ഞ ആറിന് കൊച്ചി വാഴക്കാലയില്‍ എടിഎം കവര്‍ച്ചനടത്താന്‍ ശ്രമിച്ച പ്രതികളിലൊരാള്‍ കൊല്ലപ്പെട്ട നിലയില്‍. യു.പി സ്വദേശി ഇമ്രാന്‍ ആണ് മരിച്ചത്. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാളുടെയും മറ്റൊരാളുടെയും ദൃശ്യങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് കാക്കനാട്ടെ ലോഡ്ജില്‍ ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളെയും കൂട്ടുപ്രതിയെയും പോലീസ് ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിരുന്നു.
ബംഗാള്‍ സ്വദേശിയായ കൂട്ടുപ്രതി ഇയാളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ ആറിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വാഴക്കാലയിലെ എടിഎം കൗണ്ടറില്‍ ഇവര്‍ മോഷണശ്രമം നടത്തിയത്. ഹെല്‍മറ്റ് ധരിച്ച് കൗണ്ടറില്‍ പ്രവേശിച്ച് സിസിടിവി ക്യാമറയില്‍ സ്േ്രപ പെയിന്റ് അടിച്ച് മറച്ചശേഷമാണ് ഇവര്‍ കവര്‍ച്ചാ ശ്രമം നടത്തിയത്. ക്യാമറ സ്േ്രപ പെയിന്റ് പ്രയോഗത്തെത്തുടര്‍ന്ന് മറയ്ക്കപ്പെട്ടുവെങ്കിലും കൗണ്ടറിലെ മറ്റൊരു സിസിടിവി ക്യാമറ ഇവരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. ഇതില്‍ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ് ഇവരെ പോലീസ് തിരിച്ചറിഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 855 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക