|    Oct 21 Sun, 2018 5:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എടിഎം കവര്‍ച്ചാശ്രമം: പ്രതി മംഗളൂരുവില്‍ അറസ്റ്റില്‍

Published : 7th September 2017 | Posted By: fsq

 

പയ്യന്നൂര്‍: പയ്യന്നൂര്‍ പുതിയ ബസ്‌സ്റ്റാന്റിലെ കോര്‍പറേഷന്‍ ബാങ്കിന്റെ എടിഎം കുത്തിപ്പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മഞ്ചേശ്വരം സ്വദേശി ശിഹാബി(22) നെയാണ് പയ്യന്നൂര്‍ പോലിസ് മംഗളൂരുവില്‍ നിന്നു പിടികൂടിയത്. കഴിഞ്ഞ ജൂലൈ 27നാണ് എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് പണം കവരാന്‍ ശ്രമിച്ചത്. രണ്ടുദിവസം മുമ്പ് പയ്യന്നൂരിലെത്തിയ ശിഹാബ് പയ്യന്നൂരിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് എടിഎം കൗണ്ടര്‍ പരിശോധിച്ചശേഷം കവര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ പോയി മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ച് തിരിച്ചുവന്നാണ് മോഷണം നടത്താന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താതിരിക്കാനാണ് കവര്‍ച്ചയ്ക്കു മുമ്പ് ഫോണ്‍ വീട്ടില്‍ കൊണ്ടുവച്ചതെന്ന് ഇയാ ള്‍ പറഞ്ഞതായി പോലിസ് അറിയിച്ചു. സംഭവ സമയത്ത് 16 ലക്ഷത്തോളം രൂപ എടിഎം മെഷീനുള്ളിലുണ്ടായിരുന്നെങ്കിലും യന്ത്രത്തിന്റെ പ്രധാന ഭാഗം തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ മോഷണം പരാജയപ്പെടുകയായിരുന്നു. മോഷണത്തെ കുറിച്ച് അന്വേഷിച്ച പോലിസിന് ഇയാളെ കുറിച്ചു സൂചന നല്‍കിയത് ഒരു ഫോണ്‍വിളിയാണ്. മോഷണസ്ഥലം നോക്കിവയ്ക്കാനുള്ള വരവില്‍ ഇയാള്‍ സുഹൃത്തിനെ വിളിച്ച ഫോണ്‍ വിദഗ്ധ പരിശോധനയില്‍ നിര്‍ണായക തെളിവായി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കുമ്പള പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നാലു കവര്‍ച്ചക്കേസുകളില്‍ പ്രതിയായ ഇയാള്‍ കര്‍ണാടകയില്‍ ഒരു കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയതാണെന്ന്് പോലിസ് പറഞ്ഞു. പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ കെ പി ഷൈന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ രാജേഷ്, ഷറഫുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss