|    Jun 24 Sun, 2018 12:59 pm
FLASH NEWS

എടാംപറമ്പ് കോസ് വേ കരകവിഞ്ഞു: ഷട്ടറുകള്‍ ഉയര്‍ത്തി

Published : 10th June 2018 | Posted By: kasim kzm

ആലത്തൂര്‍: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ഗായത്രിപ്പുഴ എടാംപറമ്പ് കോസ് വേ കരകവിഞ്ഞു.ഇതിനെതുടര്‍ന്ന് ശനിയാഴ്ച രാവിലെ 11 മണിയോടെ  ഷട്ടറുകള്‍ ഉയര്‍ത്തി.ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.വെങ്ങന്നൂര്‍, പറക്കുന്നം പ്രദേശത്തെ നാലായിരത്തോളം ജനങ്ങളെ ഇത് ദുരിതത്തിലാക്കി.
ഇവര്‍ക്ക് ഇനി അഞ്ചു കിലോമീറ്റര്‍ ചുറ്റി വേണം പറക്കുന്നത്തെത്താന്‍. എടാംപറമ്പ് പറക്കുന്നം പാലത്തിന് കഴിഞ്ഞ ബജറ്റില്‍ 15 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭിച്ചാലേ പണി ആരംഭിക്കാനാവൂ. ഇതു വഴി പാലം വന്നാല്‍ എരിമയൂര്‍, മാരാക്കാവ്, ചിമ്പുകാട് വഴി കുത്തന്നൂരിലേക്ക് എളുപ്പത്തിലെത്താന്‍ സാധിക്കും.
പാലം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ്  നാട്ടുകാരുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss