|    Oct 22 Mon, 2018 4:02 pm
FLASH NEWS

എടവണ്ണയില്‍ ഗതാഗതം നിയന്ത്രിക്കുന്നത് സ്വകാര്യസ്ഥാപനങ്ങള്‍

Published : 23rd September 2017 | Posted By: fsq

 

എടവണ്ണ:  വാഹനങ്ങളുടെ അ മിത വേഗത നിയന്ത്രിക്കാനെന്ന പേരില്‍ നീലഗിരി- കോഴിക്കോട് സംസ്ഥാന പാതയില്‍ എടവണ്ണ പ്രദേശത്ത് വ്യാപകമായി സ്വകാര്യ സ്ഥാപനങ്ങളുടെ  പരസ്യ ബോര്‍ഡുകള്‍. തിരക്ക്് പിടിച്ച പാതയുടെ മധ്യത്തിലാണ് സ്പീഡ് ബ്രേക്കര്‍ എന്ന പേരില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പേരുകള്‍ പരസ്യം ചെയ്ത് ഗതാഗതം നിയന്ത്രിക്കുന്നത്്. ‘സ്റ്റോപ്പ് ആന്റ് പ്രോസീഡ്-പോലിസ്’ എന്നത് ശ്രദ്ധിക്കാത്ത വിധത്തില്‍ ഇംഗ്ലീഷിലും തങ്ങളുടെ സ്ഥാപനങ്ങളുടെ പേരും ഫോണ്‍ നമ്പര്‍ അടക്കം വലിയ അക്ഷരത്തില്‍ മലയാളത്തിലുമാണ് കൊടുത്തിരിക്കുന്നത്്. ചില ബോര്‍ഡുകളില്‍ പോലിസ് എന്നത്് പോലും ഇല്ല. മഴക്കാലത്ത് ദൂരക്കാഴ്ച കുറയുന്നതിനാല്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഇത്തരം പരസ്യ ബോര്‍ഡുകളുടെ ദുരുപയോഗം അപകടം വിളിച്ച് വരുത്തുമെന്ന് ഗതാഗത വിദഗ്ദ്ധരും ഡ്രൈവര്‍മാരും ആരോപിക്കുന്നു. യാത്രക്കാരുടെ സുരക്ഷയല്ല മറിച്ച്്് സ്വകാര്യ സ്ഥാപനത്തിന് പരസ്യം ചെയ്യാനുള്ള അവസരമാണ് പോലിസ് ഇവര്‍ക്ക് ചെയ്ത് കൊടുക്കുന്നതെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഡ്രൈവര്‍മാരുടെ ശ്രദ്ധ മാറാന്‍ സാദ്ധ്യതയുള്ളത് കൊണ്ട് പാതയോരത്ത്  പരസ്യ ബോര്‍ഡുകള്‍ വെക്കുന്നതിനെ പോലും ട്രാഫിക്ക് എന്‍ജിനീയര്‍മാര്‍ അനുകൂലിക്കുന്നില്ല. കോഴിക്കോട്- നീലഗിരി പാതയില്‍ മൂന്ന് സ്ഥലത്തും എടവണ്ണ-വണ്ടൂര്‍ റോഡില്‍ പോലിസ് സ്‌റ്റേഷനു തൊട്ട് മുമ്പിലുമാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പരസ്യം ചെയ്യാന്‍ വേണ്ടി സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്്. റോഡുകളില്‍ സൂചന ബോര്‍ഡ് വെക്കുന്നത് പോലും റിഫഌക്ടര്‍ ഉപയോഗിച്ചായിരിക്കണമെന്നുള്ള നിയമം ഉള്ളപ്പോഴാണ് എടവണ്ണയില്‍  സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം വെക്കുന്നത്.  സ്വകാര്യ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍  പരസ്യം വെക്കുന്നത്് നിയമ വിരുദ്ധമാണന്ന്് മലപ്പുറം ആര്‍ടിഒ കെഎം ഷാജി തേജസിനോട് പറഞ്ഞു. മഴക്കാലത്ത്് ദൂരക്കാഴ്ച കുറയുന്നതും കൊണ്ട്് റിഫഌക്ടര്‍ ഇല്ലാത്ത ഇത്തരം പരസ്യ ബോര്‍ഡുകള്‍ കൊണ്ടും സ്പീഡ് ബ്രൈക്കറുകള്‍ അപകടങ്ങള്‍ വിളിച്ച്്് വരുത്തും. വാഹനങ്ങളുടെ അമിത വേഗത തടയാനായി പോലിസിന് പ്രത്യേക തുക തന്നെ അനുവദിക്കുന്നുണ്ടെന്നും മലപ്പുറം ആര്‍ ടിഒ പറഞ്ഞു. സ്പീഡ് ബ്രേക്കറുകള്‍ വെക്കുമ്പോള്‍ 50 മീറ്റര്‍ മുമ്പ് തന്നെ യാത്രക്കാര്‍ക്ക് ഇതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ വെക്കേണ്ടതുണ്ടന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കെഎസ്ടിപി വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് അഷ്‌റഫ് പറഞ്ഞു. ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തങ്ങളുടെ അനുവാദം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss