|    Dec 10 Mon, 2018 7:22 pm
FLASH NEWS
Home   >  Kerala   >  

എടത്തല മര്‍ദനം: തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്കു വേണ്ടി പ്രതിപക്ഷം വക്കാലത്ത് പിടിക്കുന്നു- മുഖ്യമന്ത്രി

Published : 7th June 2018 | Posted By: sruthi srt

തിരുവനന്തപുരം: ആലുവയിലെ എടത്തലയില്‍ ഉസ്മാനെന്ന യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയവരില്‍ ത്ീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ഉണ്ടായിരുന്നുവെന്നും ഇതു ന്യായീകരിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതു നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു.

എടത്തല സംഭവം സഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയിരുന്നു.തുടര്‍ന്ന് മുഖ്യമന്ത്രി നല്‍കിയ വിശദീകരണത്തിലാണ് ഈ പരാമര്‍ശം ഉണ്ടായത്.കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും പ്രകടനത്തില്‍ പങ്കെടുത്തിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss