|    Aug 18 Fri, 2017 9:59 pm
FLASH NEWS

എടക്കഴിയൂരില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു

Published : 8th August 2017 | Posted By: fsq

 

ചാവക്കാട്: എടക്കഴിയൂരില്‍ വ്യാപാരി നേതാവിനു നേരം നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.തുടര്‍ന്ന്്് പ്രതിഷേധ യോഗം ചേര്‍ന്നു. നിയോജക മണ്ഡലം ചെയര്‍മാന്‍ ലൂയിസ് തലക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സി ഐ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ് ഹാജി, ഇ എസ് വിജയന്‍, മുജീബ് റഹ്മാന്‍ പുളിങ്കുന്നത്ത്, പി സി ഹൈദ്രോസ്, സി സി കുഞ്ഞു മുഹമ്മദ്, ദിലീപ് കുമാര്‍ പാലപ്പെട്ടി, പി എല്‍ ജോസഫ് സംസാരിച്ചു. മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂര്‍ യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ചാവക്കാട് പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക