|    Jun 24 Sat, 2017 3:59 am
FLASH NEWS

എടക്കഴിയൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച്ആറുപേര്‍ക്ക് പരിക്ക്

Published : 8th November 2016 | Posted By: SMR

ചാവക്കാട്: ദേശീയ പാത 17 എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ ബസ്സിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ എതിരേ വന്ന കാറിലിടിച്ചു. ഒന്നര വയസ്സുകാരനടക്കം ആറുപേര്‍ക്ക് പരിക്ക്. ചാവക്കാട് പറാട്ട് വീട്ടില്‍ മൊയ്തുണ്ണി(64), ഭാര്യ സുബൈദ(50), സഹോദരന്റെ ഭാര്യ സെഫിയ(53), തിരൂര്‍ കൈമലശേരി സ്വദേശി അഫ്‌സര്‍ (അയാസ്28), ഭാര്യാ മാതാവ് എടക്കഴിയൂര്‍ പുളിക്കുന്നത്ത് നസീമിന്റെ ഭാര്യ സാബിറ(38), അഫ്‌സറിന്റെ മകന്‍ റിസ്‌വാന്‍ (ഒന്നര) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12 ഓടേയാണ് അപകടം. കേച്ചേരിയില്‍ ആശുപത്രിയില്‍ പോയി തിരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഫ്‌സറും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ ബസ്സിനെ മറികടന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ രണ്ടു കാറുകളുടേയും മുന്‍ഭാഗം തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരും എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സാരമായി പരിക്കേറ്റ മൊയ്തുണ്ണി , സുബൈദ, സഫിയ എന്നിവരെ തൃശൂര്‍ ജൂബിലി മിഷന്‍  ആശുപത്രിയിലും അഫ്‌സറിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സാബിറയേയും അസ്‌വനേയും മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക