|    Jan 24 Tue, 2017 2:42 am

എടക്കരയില്‍ കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.ജെ.പിയിലേക്ക്

Published : 9th October 2015 | Posted By: swapna en

എടക്കര: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി എടക്കര മണ്ഡലം കോണ്‍ഗ്രസ്സില്‍ വന്‍ പൊട്ടിത്തെറി, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.ജെ.പിയിലേക്ക് ചേക്കേറി. പഞ്ചായത്ത് അംഗവും സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാനുമായ പി ടി ജോണ്‍ എന്ന തങ്കച്ചനാണ് സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. എടക്കര പഞ്ചായത്തിലെ തെയ്യത്തുംപാടം  വാര്‍ഡില്‍ നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ചയാളാണ് തങ്കച്ചന്‍. വട്ടി പലിശ ഇടപാട് നടത്തുന്നവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് ജോണ്‍ പറഞ്ഞു.

വട്ടി പലിശ ഇടപാട് നടത്തുന്ന പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് താനും, പഞ്ചായത്ത് ഭരണ സമിതിയിലെ ചില അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് കെ.പി.സി.സി. സെക്രട്ടറി വി വി പ്രകാശിന് മുന്‍പ് കത്ത് നല്‍കിയിരുന്നതായും എന്നാല്‍, നേതൃത്വം കത്ത് അവഗണിച്ചതായും ജോണ്‍ പറഞ്ഞു.  അഴിമതിയില്‍ പങ്കുള്ള നേതാക്കളാണ് വട്ടിപ്പലിശക്കാരെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി മല്‍സരിപ്പിക്കുന്നതെന്നും ജോണ്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക