|    Aug 16 Thu, 2018 12:41 am
FLASH NEWS

എജ്യൂകെയര്‍ പദ്ധതി: മംഗള്‍യാന്‍ ഷോ ഇന്ന്

Published : 5th August 2018 | Posted By: kasim kzm

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ എജ്യൂകെയര്‍ പദ്ധതിയുടെ ഭാഗമായി നടക്കുന്ന മംഗള്‍യാന്‍ഷോ ഇന്ന് വൈകുന്നേരം ആറിന് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റീജ്യനല്‍ സയന്‍സ് സെന്റര്‍ ആന്റ് പ്ലാനറേറാറിയം, യുഎല്‍സിസിഎസ് സിന്‍ഡര്‍ ബേ സ്‌പേസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബാലുശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ അവതരിപ്പിക്കുന്ന കലാപരിപാടിയാണ് മംഗള്‍യാന്‍ ഷോയെന്നും ഇവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് ബാബു പറശേരി ഉല്‍ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. എഡ്യുകെയര്‍ വെബ്‌സൈറ്റ് ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് നിര്‍വഹിക്കും. മുന്‍ ഐഎസ്ആര്‍ഒ ഡയറക്ടര്‍ ഇ കെ കുട്ടി, വി എസ് രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. അക്കാദമിക മികവിനു പുറമെ ഓരോ കുട്ടികളേയും സമസ്ത മേഖലയിലും പരിപോഷിപ്പിക്കുകയും പരിരക്ഷ നല്‍കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
പദ്ധതിയുടെ പ്രധാന ഊന്നല്‍ മേഖലയായ പ്രതിഭ പോഷണ പരിപാടിയുടെ ഭാഗമായി ബാലുശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശാസ്ത്ര പരിപോഷണ പരിപാടിയാണ് മംഗള്‍യാന്‍ ഷോ. തിയേററര്‍ സാങ്കേതികതയും ശാസ്ത്ര നടന വിസ്മയവും ഒന്നിച്ചവതരിപ്പിക്കുകയാണ് പ്രതിഭാധനരായ ഓന്നിലധികം വിദ്യാര്‍ഥികള്‍. യു കെ അബ്ദുനാസര്‍, ജാഫര്‍ രാരോത്ത്, സുരേന്ദ്രന്‍ പുന്നശേരി, യു കെ ഷാജില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss