|    Mar 23 Thu, 2017 6:02 pm
FLASH NEWS

എജി വിളിച്ച യോഗത്തിലെ തീരുമാനം പാലിക്കാന്‍ അഭിഭാഷകര്‍ തയ്യാറാവണം

Published : 23rd July 2016 | Posted By: SMR

കൊച്ചി: മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ അക്രമിച്ച സംഭവത്തെ തുടര്‍ന്ന്—അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ അന്തസ്സത്ത പാലിക്കാന്‍ അഭിഭാഷകര്‍ തയ്യാറാവണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സെക്രട്ടറി സി നാരായണന്‍, പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യോഗ തീരുമാനം അനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ സംയമനം പാലിക്കുമ്പോഴും പ്രകോപനം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുമായി അഭിഭാഷകര്‍ തെരുവുകളില്‍ നിറയുന്നത് ആശാസ്യമല്ല. സംസ്ഥാനത്ത് എല്ലാ കോടതികളിലും പ്രകോപനം ഉയര്‍ത്തുകയും മാധ്യമപ്രവര്‍ത്തകരെ തടയുവാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ജുഡീഷ്യറിയോട് മാധ്യമപ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കും തികഞ്ഞ ബഹുമാനമാണുള്ളത്. സംയമനത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതും അതു തന്നെയാണ്. കൊല്ലത്തു നടത്താനിരുന്ന സുപ്രധാന വിധി പ്രസ്താവം മാറ്റിവയ്ക്കാന്‍ ഇടയാക്കിയത് ഈ സംഘര്‍ഷമാണ്.
വഞ്ചിയൂര്‍ കോടതിയില്‍ അക്രമം കാട്ടിയതിന് അറസ്റ്റിലായ അഭിഭാഷകരെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്നു മോചിപ്പിച്ചത് സമൂഹത്തിനു നല്‍കുന്നത് മോശം സന്ദേശമാണ്. പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ പരിപോഷിപ്പിക്കുന്നതില്‍ കോടതി റിപോര്‍ട്ടിങിന് പ്രധാന പങ്കാണുള്ളത്. കോടതികളില്‍ നിന്ന് പുറത്തുവരുന്ന വിധി പ്രസ്താവങ്ങളുടെ അന്തസ്സത്ത ജനങ്ങള്‍ ഉള്‍ക്കൊള്ളുകയും അനുസരിക്കുകയും ചെയ്യുന്നത് മാധ്യമങ്ങള്‍ വിധികള്‍ക്കു നല്‍കുന്ന പ്രാധാന്യംകൊണ്ടാണ്. ഇത്തരത്തില്‍ കോടതിവിധികളുടെ ലളിതമായ വ്യാഖ്യാനങ്ങളില്‍ മാധ്യമങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ച സാഹചര്യങ്ങളില്‍ ഉന്നതരായ ന്യായാധിപന്മമാരും അഭിഭാഷകരും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും മാധ്യമങ്ങള്‍ അത് തിരുത്തുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതിയില്‍ കഴിഞ്ഞ 50 വര്‍ഷക്കാലയളവില്‍ മാധ്യമങ്ങള്‍ക്ക് റിപോര്‍ട്ടിങ് നടത്തുന്നതിനായി അനുവദിച്ചുന ല്‍കിയ സംവിധാനങ്ങള്‍ ഇനിയും തുടരണമെന്ന ശക്തമായ അഭിപ്രായമാണ് യൂനിയനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡ ന്റ് ആര്‍ ഗോപകുമാര്‍, എറണാകുളം പ്രസ്‌ക്ലബ് പ്രസിഡ ന്റ് കെ രവികുമാര്‍, സെക്രട്ടറി എ സ് ഉണ്ണികൃഷ്ണന്‍, ഖജാഞ്ചി പി എ മെഹബൂബ് വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.

(Visited 59 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക