|    Jul 22 Sun, 2018 2:38 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

എച്ച്1 ബി വിസ വേഗത്തിലാക്കും

Published : 20th September 2017 | Posted By: fsq

 

വാഷിങ്ടണ്‍ : എച്ച്1 ബി വിസ വേഗത്തിലാക്കാനുള്ള നടപടികള്‍ യുഎസ്്് പുനരാരംഭിച്ചു. എച്ച്1 ബി വിസ ലഭ്യമാക്കുന്നതില്‍ അഞ്ചുമാസം മുമ്പ്് യുഎസ് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. വിസ അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്നാണ് നിയന്ത്രണമെന്നായിരുന്നു യുഎസിന്റെ വിശദീകരണം. യുഎസില്‍ ഐടി കമ്പനികളിലടക്കം ജോലി ചെയ്യുന്നവരുടെ നിയന്ത്രണം ഇന്ത്യക്കാരെ ബാധിച്ചിരുന്നു. —പുതിയ നിര്‍ദേശ പ്രകാരം അപേക്ഷകര്‍ക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ വിസ ലഭിക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. അടുത്തവര്‍ഷം ഇരുപതിനായിരത്തോളം ആളുകള്‍ക്ക് വിസ അനുവദിച്ചു നല്‍കുമെന്നും കുറിപ്പില്‍ പറയുന്നു. എച്ച്1 ബി വിസയില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകള്‍ യുഎസില്‍ എത്തുന്നതായാണ് കണക്ക്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss