|    Jun 19 Tue, 2018 12:11 pm
FLASH NEWS
Home   >  News now   >  

എച്ച് വണ്‍ ബി വിസയിലും നിയന്ത്രണം ഏര്‍പ്പെടുത്തി ട്രംപ്;ഇന്ത്യക്ക് തിരിച്ചടിയാകും

Published : 31st January 2017 | Posted By: mi.ptk

it

വാഷിങ്ടണ്‍:മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസ നിഷേധത്തിന് പിന്നാലെ എച്ച് വണ്‍ ബി വിസയിലും നിയന്ത്രണമേര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.വീസ ലഭിക്കാന്‍ പ്രതിവര്‍ഷ ശമ്പളം ഇരട്ടിയിലധികമാക്കണമെന്ന ശുപാര്‍ശയോടെ നിയമ ഭേദഗതിക്കുളള ബില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭിയില്‍ അവതരിപ്പിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യുന്നതിന് നല്‍കുന്ന എച്ച് വണ്‍ ബി വിസയില്‍ നിയന്ത്രണം കൊണ്ട് വരുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്. തീരുമാനം ഇന്‍ഫോസിസ്, വിപ്രോ പോലുള്ള ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് കടുത്ത വെല്ലുവിളിയാകും. ബില്‍ അവതരണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവുണ്ടായി.ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എച്ച് വണ്‍ ബി വിസയില്‍ യുഎസില്‍ ജോലി ചെയ്യുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss