|    Apr 28 Fri, 2017 7:24 pm
FLASH NEWS

എച്ച്‌ഐവി പ്രതിരോധത്തിന് ബോധവല്‍ക്കരണം അനിവാര്യം: മേയര്‍

Published : 2nd December 2016 | Posted By: SMR

തൃശൂര്‍: എച്ച്‌ഐവി അണുവ്യാപനം തടയുന്നതിന് ബോധവല്‍ക്കരണം അനിവാര്യമെന്ന് തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ പറഞ്ഞു. ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതല പൊതു സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. യോഗത്തില്‍ എഡിഎം സികെ അനന്തകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  ഫലപ്രദമായ ബോധവല്‍ക്കരണത്തിലൂടെയും അണുബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള വിഭാഗങ്ങളുടെയിടയിലുള്ള പ്രതിരോധപ്രവര്‍ത്തനിങ്ങളിലൂടെയും അണുവ്യാപനം നിയന്ത്രിക്കുന്നതില്‍ വന്‍വിജയം നേടാന്‍ നമുക്ക് കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സുഹിത മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. യോഗത്തില്‍ ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. .ടിവി സതീശന്‍, ടിഎന്‍പി പ്ലസ് പ്രസിഡന്റ് സിഎഫ് പീയൂസ്, ജില്ലാ ടിബി ഓഫിസര്‍ ഡോ.പികെ ശ്രീജ, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ.ഷീജ, മാസ് മീഡിയ ഓഫീസര്‍ ഗക്ത ഡോമി ജോണ്‍, വിഹാന്‍ കോ-ഓഡിനേറ്റര്‍ ലിനോ തോമസ്, സുരക്ഷ മാനേജര്‍ അനീഷ് വാവച്ചന്‍ എന്നിവര്‍ സംസാരിച്ചു..

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day