|    Dec 11 Mon, 2017 8:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എച്ച്‌ഐഎല്‍ തീപ്പിടിത്തം: ഡെപ്യൂട്ടി മാനേജരും മരിച്ചു

Published : 10th November 2016 | Posted By: SMR

ഏലൂര്‍: രാസകീടനാശിനി നിര്‍മാണശാലയായ ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്(എച്ച്‌ഐഎല്‍) കമ്പനിയില്‍ വിഷവാതക ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ പൊള്ളലേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഡെപ്യൂട്ടി മാനേജര്‍ ആലുവ കല്ലുങ്കല്‍ ലൈനില്‍ താമസിക്കുന്ന ഗണപതി രാമന്‍(52)മരിച്ചു.
ഇന്നലെ രാത്രി ഏഴരയോടെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍വച്ചാണ് മരിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി ഗണപതി രാമന്‍ എച്ച്‌ഐഎല്‍ കമ്പനിയില്‍ ജോലിചെയ്തുവരുകയായിരുന്നു. ഈ മാസം രണ്ടിന് രാവിലെ 10നായിരുന്നു അപകടം. എച്ച്‌ഐഎല്‍ കമ്പനിയില്‍ ഇസ്രായേലില്‍നിന്ന് ഇറക്കുമതി ചെയ്ത കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് ടാങ്കര്‍ ലോറിയില്‍നിന്നും കമ്പനിയുടെ സംഭരണശാലയിലേക്ക് മാറ്റുന്നതിനിടയില്‍ വാതകം ചോര്‍ന്നുണ്ടായ തീപ്പിടിത്തത്തിലാണ് ഗണപതി രാമന് പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അസിസ്റ്റന്റ് മാനേജര്‍ അങ്കമാലി സ്വദേശി പോള്‍ പി തോമസ്(57) കഴിഞ്ഞ നാലിന് മരിച്ചിരുന്നു. ബസയാണ് മരിച്ച ഗണപതി രാമന്റെ ഭാര്യ. മക്കള്‍: പൂര്‍ണിമ, ശ്രീകൃഷ്ണന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക