|    Oct 21 Sat, 2017 5:54 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

എച്ച്‌ഐഎല്ലിന് ഗോള്‍വര്‍ഷത്തോടെ തുടക്കം

Published : 20th January 2016 | Posted By: SMR

ഭുവനേശ്വര്‍: നാലാമത് ഹോക്കി ഇന്ത്യ ലീഗിന് (എച്ച്‌ഐഎല്‍) ഗോള്‍വര്‍ഷത്തോടെ തുടക്കം. 14 ഗോളുകള്‍ പിറന്ന ഉദ്ഘാടനമല്‍സരത്തില്‍ ഉത്തര്‍പ്രദേശ് വിസാര്‍ഡ്‌സ് 8-6നു കലിങ്ക ലാന്‍സേഴ്‌സിനെ തോല്‍പ്പിച്ചു. മല്‍ സരം ഒരു ഘട്ടത്തില്‍ 6-6നു സമനിലയില്‍ പിരിയുമെന്ന് തോന്നിയെങ്കിലും അവസാന മിനിറ്റുകളില്‍ രണ്ടു ഗോള്‍ കൂടി നേടി യുപി വിസാര്‍ഡ്‌സ് ജയം കൊയ്യുകയായിരുന്നു.
ആറു ടീമുകളാണ് എച്ച്‌ഐഎല്ലില്‍ അണിനിരക്കുന്നത്. യുപി വിസാര്‍ഡ്‌സ്, കലിങ്ക ലാന്‍സേഴ്‌സ് എന്നിവരെക്കൂടാതെ റാഞ്ചി റെയ്‌സ്, ദബാങ് മുംബൈ, പഞ്ചാബ് വാരിയേഴ്‌സ്, ഡല്‍ഹി വേവ്‌റൈഡേഴ്‌സ് എന്നിവയാണ് മറ്റു ടീമുകള്‍.
റാഞ്ചിയാണ് നിലവിലെ ചാംപ്യന്‍മാര്‍. ജേതാക്കള്‍ക്ക് 2.5 കോടിയും റണ്ണറപ്പിന് 1.75 കോടിയും സമ്മാനത്തുകയായി ലഭിക്കും.
ഓരോ ടീമും പരസ്പരം രണ്ടു തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക. അടുത്ത മാസം 20, 21 തിയ്യതികളിലാണ് സെമി ഫൈനലുകള്‍. കലാശക്കളി 21ന് വൈകീട്ട് 5.30നു നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക