|    Oct 20 Sat, 2018 1:07 am
FLASH NEWS

എച്ച്ഡിഎസ് ജീവനക്കാര്‍ തിരുവോണനാളില്‍ പട്ടിണിസമരം നടത്തി

Published : 6th September 2017 | Posted By: fsq

 

മുളങ്കുന്നത്ത്കാവ്: മെഡിക്കല്‍ കോളജിലെ എച്ച്ഡിഎസ് ജിവനക്കാര്‍ തീരുവോണനാളില്‍ പട്ടിണി സമരം നടത്തി.  2016 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകരം താല്‍കാലിക ജിവനക്കര്‍ക്ക് അനുവദിച്ച വേതന വര്‍ദനവ് നടപ്പിലാക്കണമെന്നും ഉത്തരവ് പ്രകാരം 1025 രൂപയക്ക് പകരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വര്‍ഷങ്ങളായി സേവനം അനുഷടിക്കുന്ന നഴ്‌സ്മാര്‍ അടക്കമുള്ള  താല്‍ക്കാലിക ജിവനക്കാര്‍ക്ക്  തുച്ചമായ വേതനമാണ് നല്‍കി വരുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ആശുപത്രി എച്ച്ഡിഎസ് ജിവനക്കാര്‍ തീരുവോണനാളില്‍ ആശുപത്രിയക്ക് മുന്നില്‍ പട്ടിണി സമരം നടത്തിയത്. രാവിലെ മുതല്‍ വൈകിട്ട് ആറു വരെയായിരുന്നു സമരം. എച്ച്ഡിഎസ്് എംപ്ലോയിസ് അസോസിയേഷന്‍ പ്രസിഡണ്ട് സി വി കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് പി എസ് ഉണ്ണികൃഷണന്‍ അധ്യക്ഷത വഹിച്ചു. ടി വി ജയചന്ദ്രന്‍, പി വി അശോകന്‍, ഷോബിന്‍ ആന്റണി, കെ ആര്‍ ഷീല, വില്‍സണ്‍ ഇ കെ, സജീഷ് ബാലചന്ദ്രന്‍, സരിത ഇ എന്‍, ആര്‍ പ്രീത, പ്രവീണ്‍ കെ എന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss