|    Oct 24 Wed, 2018 1:40 am
FLASH NEWS

എച്ച്ഡിഎസ് ജീവനക്കാരിയെ തെളിവെടുപ്പിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചതായി പരാതി തൃ

Published : 15th September 2017 | Posted By: fsq

 

ശൂര്‍: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റിലെ എച്ച്ഡിഎസ് ജീവനക്കാരിയായ എം മണിയെ അകാരണമായി തെളിവെടുപ്പിന്റെ പേര് പറഞ്ഞ് സൂപ്രണ്ട് ഓഫിസിലേക്ക് വരുത്തി മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഈ വിഷയത്തില്‍ തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന ്‌നിലപാട് എടുത്ത എച്ച്ഡിഎസ് ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയും എഴുതി തയ്യാറാക്കിയ കടലായില്‍ ഒപ്പിടുന്നതിന് നിര്‍ബന്ധിക്കുകയും ചെയ്തു. രക്ത സമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് സഹജീവനക്കാര്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികില്‍സ തേടി. ക്രുറ്റക്കാരായ ഡോക്ടര്‍മാര്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കി. പ്രസ്തുത സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സി വി കുരിയാക്കോസ്, വര്‍ക്കിങ് പ്രസിഡന്റ് പി എസ് ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss