|    Oct 17 Wed, 2018 8:52 am
FLASH NEWS

എച്ച്ഡിഎസ് ജീവനക്കാരിക്ക് മാനസിക പീഡനം; മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കി

Published : 18th September 2017 | Posted By: fsq

 

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലാര്‍ക്ക് എം മണിയെ മെഡിക്കല്‍ കോളജ് ആശുപത്രി ഡെപ്യൂട്ടി ഡോ. പി വി സന്തോഷ്, ആര്‍എംഒ ഡോ. സി പി മുരളി എന്നിവര്‍ ചേര്‍ന്ന് അകാരണമായി തെളിവെടുപ്പെന്ന പേരില്‍ സൂപ്രണ്ട് ഓഫിസിലേക്ക് വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് സൂപ്രണ്ട് ഓഫിസിന് മുന്നില്‍ തലചിറ്റി വീഴുകയും അത്യാഹിത വിഭാഗത്തില്‍ ചികില്‍സ തേടുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എച്ച്ഡിഎസ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികളായ സി വി കുരിയാക്കോസ്, പി എസ് ഉണ്ണികൃഷ്ണന്‍, ടി വി ജയചന്ദ്രന്‍, കെ ആര്‍ ഷീല, സജീഷ് ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. പ്രസ്തുത വിഷയത്തില്‍ അടിയന്തിരമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ നിവേദന സംഘത്തിന് ഉറപ്പ് നല്‍കി. ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, കേരള വനിതാ കമ്മീഷന്‍, സിറ്റി പോലിസ് കമ്മീഷണര്‍ എന്നിവര്‍ക്കും പരാതി നല്‍കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss