|    Mar 27 Mon, 2017 2:28 am
FLASH NEWS

എച്ച്ഒസി യൂനിറ്റ് പൂട്ടുമെന്ന പ്രചാരണം അടിസ്ഥാനരഹിതം: അനന്ത്കുമാര്‍

Published : 1st August 2016 | Posted By: SMR

കൊച്ചി: അമ്പലമുകളിലെ എച്ച്ഒസി യൂനിറ്റ് അടച്ചുപൂട്ടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണന്ന് കേന്ദ്ര രാസവള വകുപ്പ് മന്ത്രി അനന്ത്കുമാര്‍.
സംസ്ഥാന മുഖ്യമന്ത്രിയോടും എംപിമാരോടും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും എച്ച്ഒസി പൂട്ടുമെന്ന പ്രചാരണങ്ങളും സമരങ്ങളും രാഷ്ട്രീയപ്രേരിതമാണന്നും അദ്ദേഹം പറഞ്ഞു. ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എച്ച്ഒസി രാസയാനി പ്ലാന്റ് നഷ്ടത്തിലാണ്. എന്നാല്‍, കൊച്ചിയിലെ പ്ലാന്റ് ലാഭത്തിലാണ്.
ലാഭകരമായി പ്രവര്‍ത്തിക്കുന്ന കൊച്ചി യൂനിറ്റിന് റിവൈവല്‍ പാക്കേജ് അനുവദിക്കുമെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍പ്പെടുത്തി പുനരുദ്ധരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നരേന്ദമോദി സര്‍ക്കാര്‍ ഇന്ത്യയിലെ എല്ലാ കമ്പനികളും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. 25 വര്‍ഷമായി പൂട്ടിക്കിടക്കുന്ന ആന്ധ്രപ്രദേശിലെ രാമകുണ്ഡത്തെ പ്ലാന്റുകളും ഇതില്‍പ്പെടും.
എച്ച്ഒസിഎല്‍ മസ്ദൂര്‍ സംഘ് മന്ത്രിയെ സന്ദര്‍ശിച്ച് പ്ലാന്റ് പൂട്ടരുതെന്ന് ആവശ്യപെട്ടു നിവേദനം നല്‍കി. യൂനിയന്‍ ഭാരവാഹികളായ കെ കെ വിജയന്‍, കെ സി സുനില്‍കുമാര്‍, സി ജി രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക